
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആഗോള കൈകഴുകൽ ദിനം താഴേകൂടരഞ്ഞി ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ ആചരിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് എം.ഖദീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി. ജേക്കബ്, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
കൈകഴുകലിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ, കൂൾബാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പോസ്റ്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ഷുക്കൂർ മിനർവയ്ക്ക് പോസ്റ്റർ കൈമാറി.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സ്നേഹ, കുടുംബശ്രീ സി.ഡി.എസ്., എ.ഡി.എസ്. ഭാരവാഹികൾ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



