LOCAL NEWS

ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചു

ലോകം  ‘ജീൻബാങ്കർ” എന്ന് പേരിട്ട് വിളിച്ച കേരളത്തിൻ്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ ഇരവഞ്ഞിവാലി ടൂറിസം ഫാർമേഴ്സ് സൊസൈറ്റി തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി.

”ലോകം മൊത്തം വിത്തു പാകാൻ രാമൻ പോര. മനുഷ്യരേ പോര ! വായുവില്‍ കൂടി വിത്തുകള്‍ വരുന്നുണ്ട്. വെള്ളത്തില്‍ കൂടി അവ ഒഴുകി പലയിടത്തും പോയി പൊടിക്കുന്നുണ്ട്. പക്ഷികള്‍ പഴങ്ങളൊക്കെ തിന്ന് കാഷ്ഠമിട്ട് അത് പൊടിപ്പിക്കുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നും അത് പൊടിച്ചുവരുന്നുണ്ട്. ഈ പ്രകൃതി പാകിയ  വിത്തുകളാണ് ഇതെല്ലാം. കോടാനുകോടി ജീവികള്‍ക്ക് ജീവിക്കാന്‍ പ്രകൃതി പാകിയ വിത്തുകള്‍ !! വിത്തുകൾ പിറക്കേണ്ടത് യൂണിവേഴ്സിറ്റികളിലല്ല.” എന്ന് പറഞ്ഞ, മണ്ണിനെയും പ്രകൃതിയെയും ആഴത്തിലറിഞ്ഞ് സ്നേഹിച്ച, യഥാർത്ഥ കർഷകരുടെ പ്രതിനിധിയായ രാമേട്ടൻ , ചോമാല നെല്ലിന്റെ ചോറും
ഗന്ധകശാല അരിയുടെ പായസവുമൊരുക്കി ചെറുവയലിൽ കാത്തിരിക്കാൻ
ഇനി ഇല്ല എന്നത് ഒരു തീരാ നഷ്ടം തന്നെയാണ് എന്ന് സൊസൈറ്റി യോഗം പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com