സ്കൂളിൽ തെരുവുനായ ശല്യം; പഞ്ചായത്തിന് നിവേദനം നൽകി.

കോടഞ്ചേരി : സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ, കോടഞ്ചേരി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.
സ്കൂളിലെത്തുന്ന കുട്ടികളുടെയും തിരികെ പോകുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി തെരുവുനായ ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, സെക്രട്ടറി നിഖിൽ പി എൻ എന്നിവർക്കാണ് സ്കൂൾ ലീഡർ റോസ് ബിബിൻ, ഡപ്യൂട്ടി ലീഡർ ആൻസ്റ്റൻ എബി, സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ്, സ്റ്റാഫ് സെക്രട്ടറി സി.പി സാജിദ്, ജോബി ജോസ്, അനീഷ് കെ ജോസ് എന്നിവർ ചേർന്ന് നിവേദനം കൈമാറിയത്.



