LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിളയുടെ തീരത്ത് നിന്നും ഇരവഞ്ഞിയുടെ താഴ്വരയിലേക്ക്; ഷൊർണൂർ കാർഷിക പഠനസംഘം ഇരവഞ്ഞിവാലി സന്ദർശിച്ചു.

തിരുവമ്പാടി: കാർഷിക ടൂറിസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഷൊർണൂർ ബ്ലോക്കിലെ പത്ത് കൃഷിഭവനുകളിൽ നിന്നുള്ള കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന അമ്പതംഗ സംഘം ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) പദ്ധതിയുടെ പ്രധാന ഘടകമാണ് ഇരവഞ്ഞിവാലി. ഭാരതപ്പുഴയുടെ തീരത്തെ മാതൃകാ കർഷകരെ കോർത്തിണക്കി സമാനമായ രീതിയിൽ ആകർഷകമായ ഫാം ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സന്ദർശനത്തോടനുബന്ധിച്ച് നടന്നു.
കൃഷി ഓഫീസർ സിബിൻ, അസിസ്റ്റൻ്റ് ഓഫീസർമാരായ പരമേശ്വരൻ, കൃഷ്ണദാസ് ശ്രീനിവാസൻ, ആത്മ ബി.ടി.എം അഞ്ജന എസ്.എ, എ.ടി.എ സാബു സുകുമാരൻ, എ.ഡി.എ ഓഫീസ് സ്റ്റാഫുകളായ ഷീബ, ബീന, രജിത എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.
പുരയിടത്തിൽ ഗോട്ട് ഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, കാർമൽ അഗ്രോ ഫാം, താലോലം പ്രൊഡക്ട്സ്, തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ച പഠനസംഘത്തിന് കാഫ്റ്റ് കോഓർഡിനേറ്റർ അജു എമ്മാനുവൽ, ജോസ് പുരയിടത്തിൽ, എമേഴ്സൻ കല്ലോലിക്കൽ, ഡൊമിനിക് മണ്ണുക്കുശുമ്പിൽ, ബീന അജു, ജോണി താഴത്ത് വീട്ടിൽ, വികാസ് എന്നിവർ ചേർന്ന് സ്വീകരണവും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com