KERALA NEWS

സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേരള പോലീസിന്റെ ‘സൈബർ വാൾ’

കേരള പോലീസിന്റെ ‘സൈബർ വാൾ’ സംവിധാനം പോൽ ആപ്പിൽ (Pol App) ലഭ്യമാണ്. ആപ്പിലെ സർവീസസ് (Services) വിഭാഗത്തിലുള്ള സൈബർ വാൾ (Cyber Wall) ബട്ടൺ വഴി ഈ സേവനം പ്രയോജനപ്പെടുത്താം.

നിങ്ങൾക്ക് ലഭിക്കുന്ന സംശയാസ്പദമായ ഫോൺ നമ്പറുകൾ, ലിങ്കുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ സൈബർ വാളിലെ സെർച്ച് ബാറിൽ നൽകി പരിശോധന നടത്താം.

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, സൈബർ ഭീഷണികൾ തിരിച്ചറിയാനും സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും കേരള പോലീസിന്റെ ‘സൈബർ വാൾ’ സഹായിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം സംശയാസ്പദമായ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള ഒരു മികച്ച ഉപകരണമാണ്.

സൈബർ വാൾ വഴി പരിശോധിക്കാവുന്നവ

– സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകൾ
– ഫോൺ നമ്പറുകൾ
– വ്യാജ എസ്.എം.എസ്. (SMS) സന്ദേശങ്ങൾ
– വ്യാജ ലിങ്കുകളും (URLs) വെബ്‌സൈറ്റുകളും
– സംശയാസ്പദമായ ഇ-മെയിലുകൾ
– എ.പി.കെ. (APK) ഫയലുകൾ
– ഐ.പി. (IP) വിലാസങ്ങൾ

വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് ഉപയോഗിച്ചും സേവനം പ്രയോജനപ്പെടുത്താം.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാം. സംശയാസ്പദമായ വിവരങ്ങൾ പരിശോധിച്ചശേഷം മാത്രം പ്രതികരിക്കാം.

നമ്മുടെ ജാഗ്രതയാണ് നമ്മുടെ ഏറ്റവും വലിയ സുരക്ഷ!

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതി നൽകേണ്ടതാണ്.

#keralapolice #statepolicemediacentre

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com