LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കല്ലുരുട്ടിയിലെ എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങൾക്ക് താങ്ങായി മുക്കത്തെ ഓട്ടോ തൊഴിലാളികൾ; ചികിത്സാ സഹായ തുക കൈമാറി.

മുക്കം: ഗുരുതര ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവിലേക്കായി മുക്കം അങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാർ തുക സമാഹരിച്ചു. ഓട്ടോ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച തുക മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഏറ്റുവാങ്ങി.സാധാരണക്കാരായ ഓട്ടോ തൊഴിലാളികളുടെ ഈ കാരുണ്യപ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.ചടങ്ങിൽ മുക്കം നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർ കെ. ബാബു, ഓട്ടോ കോർഡിനേഷൻ കമ്മിറ്റി നേതാക്കളായ സുഭാഷ് എം., നിഷാബ് മുല്ലോളി, പ്രേമരാജൻ, ആണ്ടിക്കുട്ടി, രജീഷ് തുടങ്ങിയവർ പങ്കെടുത്തു.



