KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ കുരുന്നുകൾക്ക് താങ്ങായി കോടഞ്ചേരി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.

കോടഞ്ചേരി :അപൂർവ ജനിതക രോഗമായ എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ കുരുന്നുകളായ ഏദൻ,ഒലിവർ, ഡേവിഡ് ചികിത്സാനിധിയിലേക്ക് ഒരു ലക്ഷത്തി നാല്പതിനായിരം (1,40000) രൂപനൽകി കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. രക്ഷിതാക്കളും വിദ്യാർഥികളും മാനേജ്മെൻ്റും അധ്യാപകരും സംയുക്തമായാണ് ഈ തുക സമാഹരിച്ചത്. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി നാടൊന്നാകെ നടത്തുന്നധനസമാഹരണ യജ്ഞത്തിൽ പങ്കുചേർന്നു കൊണ്ടാണ് വിദ്യാലയം ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. കൂട്ടായ്മയിലൂടെ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ എഫ് സി സി ചികിത്സാസഹായനിധി ഭാരവാഹികൾക്ക് കൈമാറി. ചികിത്സാനിധിയിലേക്ക് അകമഴിഞ്ഞു സഹായിച്ച എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെൻ്റും അധ്യാപകരും പ്രത്യേകം നന്ദി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com