LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോഴിക്കോട് റൂറൽ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി യുവാക്കൾക്കായി ഫോർ വീലർ പരിശീലന പരിപാടി ആരംഭിച്ചു.

തിരുവമ്പാടി : കോഴിക്കോട് റൂറൽ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉന്നതികളിൽ താമസിക്കുന്ന യുവതീ യുവാക്കൾക്കായി ഫോർ വീലർ ഡ്രൈവിങ് പരിശീലന പരിപാടി ആരംഭിച്ചു. കോഴിക്കോട് റൂറൽ പോലീസും തിരുവമ്പാടി ജനമൈത്രി പോലീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എംഎൽഎ സി.കെ. കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി കെ. എ. ബോസ് അധ്യക്ഷത വഹിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പുല്ലാട്ട്, വാർഡ് മെമ്പർമാരായ ബോസ് ജേക്കബ്, ബിജു എണ്ണാർമണ്ണിൽ, ഷീന, ഷീബ, റെനി, പ്രമോട്ടർ ലിന്റമോൾ, കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസ് ആന്റണി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഇ.കെ. രമ്യ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുനീർ, എസ്.ടി. പ്രമോട്ടർ ശ്യാംകിഷോർ എന്നിവർ ആശംസകൾ അറിയിച്ചു. ജനമൈത്രി എ.ഡി.എൻ.ഒ. രഞ്ജിഷ് സ്വാഗതവും തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ ബിനോയ് നന്ദിയും പറഞ്ഞു.വാഹന ഗതാഗതവും റോഡ് സുരക്ഷയും എന്ന വിഷയത്തിൽ കൊടുവള്ളി സബ് ആർ.ടി.ഒ.യിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസ് ആന്റണി ഫോർ വീലർ പരിശീലനാർത്ഥികൾക്കും പൊതുജനങ്ങൾക്കും ട്രാഫിക് അവബോധ ക്ലാസ് നടത്തി. ചടങ്ങിനോടനുബന്ധിച്ച് ഡിവൈൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.ഫോർ വീലർ പരിശീലന പരിപാടിയുടെ നടത്തിപ്പ് ഏറ്റെടുത്ത കോടഞ്ചേരിയിലെ ആപ്പിൾ ഡ്രൈവിങ് സ്കൂൾ മാനേജർ ഷൈജു തോമസിനെ ചടങ്ങിൽ എംഎൽഎ ആദരിച്ചു. ട്രൈബൽ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനാവശ്യമായ വിവിധ കർമ്മപദ്ധതികൾ സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്ത് കേരള പോലീസ് മുന്നോട്ടുപോകുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ സി.കെ. കാസിം അഭിപ്രായപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com