ജില്ലാ സ്കൂൾ കലോത്സവം: നാളെ മുതൽ മുക്കത്ത് സ്റ്റേജ് മത്സരങ്ങൾക്ക് തിരിതെളിയും.

മുക്കം : 65-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മുക്കത്ത് നടന്ന രചനാമത്സരങ്ങൾക്ക് ആവേശകരമായ സമാപനം. മുക്കം ഓർഫനേജ് സ്കൂൾ കാമ്പസിലെ വേദികളിൽ നടന്ന മത്സരങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ചു. നാളെ മുതൽ മുക്കത്ത് സ്റ്റേജ് മത്സരങ്ങൾക്ക് തിരിതെളിയും.ശനിയാഴ്ച രാവിലെ 9.30-ഓടെ ആരംഭിച്ച മത്സരങ്ങളിൽ കഥ, കവിത, ഉപന്യാസം തുടങ്ങിയ സാഹിത്യ ഇനങ്ങൾക്കൊപ്പം പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, പോസ്റ്റർ നിർമ്മാണം എന്നീ ചിത്രരചനാ മത്സരങ്ങളും അരങ്ങേറി. സമകാലിക സാമൂഹിക വിഷയങ്ങൾ, പ്രകൃതിസംരക്ഷണംമനുഷ്യബന്ധങ്ങളുടെ ആർദ്രത തുടങ്ങി വൈവിധ്യമാർന്ന ആശയങ്ങൾ കുട്ടികളുടെ രചനകളിലും ചിത്രങ്ങളിലും തെളിഞ്ഞുനിന്നു. ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെ രാവിലെ തുടങ്ങിയ മത്സരങ്ങൾ കുട്ടികളുടെ ഭാവനയുടെയും ഏകാഗ്രതയുടെയും നിറവിൽ ശ്രദ്ധേയമായി.മൂല്യനിർണ്ണയത്തിന് ശേഷം വിവിധ ഇനങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലും മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ട്രോഫികളും പ്രശസ്തി പത്രങ്ങളും ഡിസംബർ മൂന്നിന് നടക്കുന്ന കലോത്സവ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു. രചനാമത്സരങ്ങൾക്ക് പിന്നാലെ, നാളെ മുതൽ മുക്കത്ത് സ്റ്റേജ് മത്സരങ്ങൾക്ക് തിരിതെളിയും



