LOCAL NEWSNewsTHIRUVAMBADYUncategorizedതിരുവമ്പാടി മണ്ഡല വാർത്തകൾ,

SMA ചികിത്സ: ജീൻ തെറാപ്പിയും റിസ്ഡിപ്ലാമും തമ്മിലുള്ള വ്യത്യാസം അറിയാതെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന തിരുത്തണമെന്ന്: ലിന്റോ ജോസഫ്.

തിരുവമ്പാടി : സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗബാധിതർക്കായി ഒറ്റത്തവണ നൽകുന്നതും 16 മുതൽ 18 കോടി രൂപ വരെ ചെലവ് വരുന്നതുമായ സോൾജൻസ്മ (Zolgensma) ജീൻ തെറാപ്പി മരുന്നും, രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സർക്കാർ നിലവിൽ സൗജന്യമായി നൽകുന്ന റിസ്ഡിപ്ലാം (Risdiplam) മരുന്നും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം വ്യക്തമാക്കാതെയുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും ധനസമാഹരണ ക്യാമ്പയിനുകളെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന്തിരുവമ്പാടി നിയോജകമണ്ഡലം മുൻ എംഎൽഎ ലിന്റോ ജോസഫ്. തകരാറിലായ SMN1 ജീനിന് പകരം പുതിയ ജീൻ ശരീരത്തിൽ എത്തിക്കുന്ന ജീൻ തെറാപ്പി ചികിത്സ നിലവിൽ സർക്കാർ സൗജന്യമായി നൽകുന്നില്ലെന്നിരിക്കെ, രണ്ട് ചികിത്സാരീതികളും തമ്മിലുള്ള വ്യത്യാസം കൃത്യമായി അവതരിപ്പിക്കാത്തത് രോഗികളുടെ കുടുംബങ്ങളുടെ ചികിത്സാ ധനസമാഹരണ ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നും അതിനാൽ മന്ത്രി അടിയന്തരമായി പ്രസ്താവന തിരുത്തി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com