എസ്.എം.എ കുരുന്നുകൾക്കായി കണ്ണോത്ത് ജനകീയ കൂട്ടായ്മ സമാഹരിച്ച ഫണ്ട് കൈമാറി.

കണ്ണോത്ത്: എസ്.എം.എ ജനിതക രോഗബാധിതരായ കുരുന്ന് കുട്ടികൾക്കായി കണ്ണോത്ത് ജനകീയ കൂട്ടായ്മ സമാഹരിച്ച ഫണ്ട് ഇന്ന് (29-11-2026) വൈകിട്ട് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.ഇന്നലെ നടത്തിയ ഗാനമേളയിലൂടെയാണ് ഈ ഫണ്ട് സമാഹരിച്ചത്. ഇന്നലെ ഫ്ലവേഴ്സ് സിംഗർ സീസൺ സിക്സിലെ ഗായകർക്ക് ആദരവ് നൽകി കൊണ്ടാണ് ഗാനമേള ഉദ്ഘാടനം ചെയ്തത്.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനകീയ കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ കെ.എം. ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റീന ബിജു അധ്യക്ഷത വഹിച്ചു. ജിഷോ കണ്ണോത്ത്, താഴത്തെ വീട്ടിൽ ജോണി എന്നിവർ സംസാരിച്ചു.ഗാനമേള കണ്ണോത്ത് ജനങ്ങൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു. ഇതിൽ നിന്ന് സമാഹരിച്ച 44,007 രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.



