aanakkampoyilLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നശിച്ചുപോകുന്ന നാരങ്ങയിൽ നിന്ന് ജീവകാരുണ്യത്തിലേക്ക്: SMA ബാധിത കുഞ്ഞുങ്ങൾക്കായി ₹36,155 സമാഹരിച്ച് മാവാതുക്കൽ കിടിലോൽ കിടിലം ജനകിയ കൂട്ടായിമ.

ആനക്കാംപൊയിൽ: നാട്ടിൽ വെറുതെ നശിച്ചുപോകാൻ സാധ്യതയുള്ള നാരങ്ങകൾ പ്രയോജനപ്പെടുത്തി ജീവകാരുണ്യ പ്രവർത്തനത്തിന് പുതിയ മാതൃക തീർക്കുകയാണ് ആനക്കാംപൊയിൽ ഗ്രാമത്തിലെ മാവാതുക്കൽ ഏരിയയിലെ ‘കിടിലോൽ കിടിലം’ ജനകിയ കൂട്ടായിമ . സ്‌പൈനൽ മസ്‌കുലാർ അട്രോഫി (SMA) രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നടക്കുന്ന 50 കോടി രൂപയുടെ ചലഞ്ചിലേക്ക്, ‘ബാബ്ലൂസ് നാരങ്ങ (കമ്പ്ലി നാരങ്ങ )’ ചലഞ്ചിലൂടെ സമാഹരിച്ച 36,155 രൂപ നാട്ടുകൂട്ടം കൈമാറി.സാധാരണയായി പാഴായിപ്പോകുന്ന വിഭവങ്ങളെപ്പോലും സാമൂഹിക നന്മയ്ക്കും ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് മികച്ച ഉദാഹരണമാണ് ഈ സംരംഭം. മാവാതുക്കൽ പ്രദേശത്തെ നാട്ടുകാരുടെയും കൂട്ടായ്മയുടെയും ഒത്തൊരുമയാണ് ഈ തുക സമാഹരിക്കാൻ കരുത്തായത്.സമാഹരിച്ച തുകയുടെ ചെക്ക് 25/11/2026 നു കൈമാറി . നാട്ടിലെ ചെറിയ കൂട്ടായ്മകൾക്ക് പോലും വലിയ ചികിത്സാ സഹായങ്ങൾക്ക് കൈത്താങ്ങാകാൻ കഴിയുമെന്ന് തെളിയിക്കുന്ന ഈ പ്രവർത്തനം പ്രദേശത്ത് ഏറെ ശ്രദ്ധ നേടുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com