കുരുന്നുകൾക്കൊരു കൈത്താങ്ങായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ.

കോടഞ്ചേരി:സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിതരായ കേരളത്തിന്റെ പൊന്നോമനകളായ ഏദൻ,ഒലിവർ,ഡേവിഡ് എന്നിവരുടെ ചികിത്സാ സഹായനിധിയിലേക്ക് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒരു ലക്ഷത്തി അമ്പതിനായിരം (1,50,000)രൂപ കൈമാറി.രക്ഷിതാക്കളും,വിദ്യാർത്ഥികളും,അധ്യാപകരും സംയുക്തമായി സമാഹരിച്ച തുകയാണ് സഹായനിധിയിലേക്ക് നൽകിയത്.കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ നാടൊന്നാകെ നടത്തുന്ന ധനസമാഹരണ യജ്ഞത്തിൽ പങ്കുചേരുന്നതിന്റെ ഭാഗമായി കൂട്ടായ്മയിലൂടെ സ്വരൂപിച്ച തുക സ്കൂൾ മാനേജർ ഫാ. ജോൺ ഒറവങ്കരയും പ്രിൻസിപ്പൽ വിജോയ് തോമസും ചേർന്ന് എസ്.എം.എ ചികിത്സാ സഹായനിധിയുടെ ഉത്തരവാദിത്വപ്പെട്ട സംഘടനാ ഭാരവാഹികൾക്ക് കൈമാറി.ചികിത്സാ സഹായനിധിയിലേക്ക് മനസ്സറിഞ്ഞ് സഹായിച്ച എല്ലാ രക്ഷിതാക്കൾക്കും,വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെന്റും അധ്യാപകരും പ്രത്യേകം നന്ദി അറിയിച്ചു.



