KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ക്ഷീരകർഷകരെ സംരക്ഷിക്കണം

കോടഞ്ചേരി:​അടിക്കടി ഉണ്ടാകുന്ന കാലിത്തീറ്റ വിലവർദ്ധനവ് മൂലം പൊറുതിമുട്ടുന്ന ക്ഷീരകർഷകർക്ക് കാലിത്തീറ്റയ്ക്ക് സബ്സിഡിയും പാലിന് അധിക വിലയും നൽകി ഈ മേഖലയിൽ ഉള്ള കർഷകരെ നിലനിർത്തുന്നതിനാവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നെല്ലിപ്പൊയിൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംഘം പ്രസിഡന്റ് ജെയിംസ് കിഴക്കുംകര അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ സക്കറിയ പടിഞ്ഞാറ്റെമുറിയിൽ, ചാക്കോ പുതിയേടത്ത്, മോളി ഓത്തിക്കൽ, ബിനോയ് തുരുത്തിയിൽ, ലീലാമ്മ ഡാനിയേൽ, കാളി ബാബു, സെക്രട്ടറി മനു തോമസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com