
കോടഞ്ചേരി ഫൊറോന പള്ളിയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ചുണ്ടാക്കിയ ഉണ്ണീശോയുടെ പുൽക്കൂട് ഏവർക്കും വേറിട്ട വിസ്മയമായി.
കോടഞ്ചേരി കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പുൽക്കൂട് ഫോർഷോർട്ടനിംഗ് മെത്തേഡ് ഉപയോഗിച്ച് നിർമ്മിച്ചതാണ്.
ദൂരെനിന്നോ അസാധാരണമായ ഒരു കോണിൽ നിന്നോ വീക്ഷിക്കുന്ന വസ്തുക്കളെയോ രൂപങ്ങളെയോ കണ്ണ് എങ്ങനെ മനസ്സിലാക്കുന്നു എന്ന ക്യാപ്ചർ ചെയ്ത് ആഴത്തിന്റെ മിഥ്യാധാരണ സൃഷ്ടിക്കുന്ന ഒരു കലാസാങ്കേതിക വിദ്യയാണ് ഫോർ ഷോട്ടനിംഗ് മെത്തേഡ്.
രാത്രിയിൽ ബ്ലൂ ബാക്ക്ഗ്രൗണ്ടിൽ യെല്ലോ വാം ലൈറ്റ് രാത്രിയുടെ അനുഭവവും പകൽ സമയത്ത് കാണുമ്പോൾ പകലിലെ ദൃശ്യാനുഭവവും തരുന്നു.കോടഞ്ചേരിയിലെ കലാകാരനായ ആൽബിൻ വേങ്ങത്താനത്ത് ആണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്.കോടഞ്ചേരി കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളായ ഷാജു കരിമഠത്തിൽ ,ബിബിൻ കുന്നത്ത്,ആൽബിൻ വേ ങ്ങത്താനത്ത്,ജോജോ പള്ളിക്കാമഠത്തിൽ , ജെയിംസ് വെട്ടുകല്ലും പുറത്ത് , ഷിജി അവണ്ണൂർ , സാബു കൂട്ടിയാനിയി,അനീഷ് ചക്കാലക്കൽ ,ജോസ് മലേകുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രസ്തുത പുൽക്കൂട് തയ്യാറാക്കിയത്.
കോടഞ്ചേരി ഫൊറോനാ റെക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ , അസി.വികാരി ഫാ.ജിജോ മേലാട്ട് എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും ആണ് ഇത്തരത്തിൽ ഒരു പുൽക്കൂട് തയ്യാറാക്കാൻ ഇവർക്ക് പ്രചോദനമായത് എന്ന ഭാരവാഹികൾ അറിയിച്ചു



