KERALA NEWSNews

കുത്തനെ ഇടിഞ്ഞ് സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ കുതിച്ചുചാട്ടം നടത്തിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400  രൂപ വർദ്ധിച്ചിരുന്നു.  അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4990 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 4125 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഇന്നലെ ഒരു രൂപ വർദ്ധിച്ചിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഡിസംബർ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,000 രൂപ  
ഡിസംബർ 2 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 39,400 രൂപ  
ഡിസംബർ 3 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,560 രൂപ
ഡിസംബർ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,560 രൂപ
ഡിസംബർ 5 –  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,680 രൂപ
ഡിസംബർ 6 –  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 39,440 രൂപ
ഡിസംബർ 7 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 39,600 രൂപ
ഡിസംബർ 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,600 രൂപ 
ഡിസംബർ 9 –  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,800 രൂപ
ഡിസംബർ 10 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,920 രൂപ
ഡിസംബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,920 രൂപ 
ഡിസംബർ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 39,840 രൂപ
ഡിസംബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,840 രൂപ 
ഡിസംബർ 13 –  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 40,240 രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com