
കോഴിക്കോട് :സംസ്ഥാന സ്കൂൾ കലോത്സവ ദിനങ്ങളിൽ നഗരത്തിൽ ഗതാഗതം സുഗമമാക്കാൻ നിയന്ത്രണങ്ങളും നിർദേശങ്ങളുമായി പൊലീസ്. കലോത്സവവുമായി ബന്ധപ്പെട്ട് 2 ലക്ഷത്തോളം പേർ കൂടുതലായി നഗരത്തിൽ എത്തുമെന്നതിനാൽ വിവിധ മേഖലകളിൽ 11 പാർക്കിങ് ഗ്രൗണ്ടും 7 സ്കൂൾ വേദിക്കരികിൽ പാർക്കിങ് സൗകര്യവും ഒരുക്കി.പൊതുഗതാഗതത്തിനും നാളെ മുതൽ 7 വരെ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി നഗരത്തിലേക്ക് പ്രവേശിക്കണം. സിറ്റി ബസുകൾക്ക് ഇളവുണ്ട്. കണ്ണൂർ ഭാഗത്തു നിന്നു കലോത്സവം കാണാൻ വരുന്നവർ ചുങ്കത്ത് ഇറങ്ങണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്ത് നിന്നു വരുന്ന ബസുകൾ പൂളാടിക്കുന്ന് ജംക്‌ഷനിൽ നിന്ന് വേങ്ങേരി ജംക്‌ഷൻ, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി നഗരത്തിൽ എത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തു നിന്നു കലോത്സവം കാണാൻ വരുന്നവർ പൂളാടിക്കുന്ന് ഇറങ്ങി നഗരത്തിലേക്കുള്ള ബസിൽ കയറി ചുങ്കത്ത് ഇറങ്ങണം.കണ്ണൂർ ഭാഗത്തു നിന്നു സിറ്റിയിലേക്ക് പ്രവേശിക്കേണ്ട വലിയ വാഹനങ്ങൾ വെങ്ങളം ജംക്‌ഷനിൽ നിന്നു ബൈപാസ് വഴി വേങ്ങേരി, മലാപ്പറമ്പ് വഴി സിറ്റിയിലേക്ക് പോകണം. കണ്ണൂർ ഭാഗത്തു നിന്നു മറ്റ് ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകണം. വേദിയും പാർക്കിങ് സ്ഥലവും∙ പ്രധാന വേദി വിക്രം മൈതാനം: വെസ്റ്റ്ഹിൽ ടെക്നിക്കൽ സ്കൂൾ ഗ്രൗണ്ട്, പോളിടെക്നിക് ഗ്രൗണ്ട്.∙ വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂൾ: വെസ്റ്റ്ഹിൽ എൻജിനീയറിങ് കോളജ് ഗ്രൗണ്ട്.∙ ഫിസിക്കൽ എജ്യുക്കേഷൻ സെന്റർ: സെന്റർ ഗ്രൗണ്ട്, വേങ്ങേരി വെജിറ്റബിൾ മാർക്കറ്റ് കോംപൗണ്ട്.∙ കാരപ്പറമ്പ് ഗവ. എച്ച്എസ്: വേങ്ങേരി വെജിറ്റബിൾ മാർക്കറ്റ് കോംപൗണ്ട്∙ എരഞ്ഞിപ്പാലം മർകസ്: സരോവരം.∙ നടക്കാവ് ജിവിഎച്ച്എസ്എസ്: മലയാള മനോരമയുടെ എതിർവശത്തെ ഗ്രൗണ്ട്.∙ പ്രോവിഡൻസ് സ്കൂൾ: നോർത്ത് ബീച്ച്.∙ സെന്റ് വിൻസെന്റ് കോളനി: സരോവരം ജംക്‌ഷന് എതിർവശം .∙ എസ്.കെ.പൊറ്റെക്കാട്ട് ഹാൾ: പറയഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ട്.∙ സാമൂതിരി സ്കൂൾ ഹാൾ: സാമൂതിരി ഗ്രൗണ്ട്.∙ സാമൂതിരി ഗ്രൗണ്ട്: സാമൂതിരി ഗ്രൗണ്ട്.∙ അച്യുതൻ ജിഎൽപിഎസ്: അച്യുതൻ ജിഎൽപിഎസ് ഗേൾസ് ഗ്രൗണ്ട്.∙ പരപ്പിൽ എംഎംഎച്ച്: കോതി സൗത്ത് ബീച്ച്.∙ ടൗൺഹാൾ: കോംട്രസ്റ്റ് ഗ്രൗണ്ട്വൺവേ ക്രമീകരണം∙ തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശത്തെ റോഡ്. തളി റോഡിൽ നിന്നു ചിന്താവളപ്പിലേക്ക് പ്രവേശനം നിരോധിച്ചു.∙ ആനിഹാൾ റോഡ് ജംക്‌ഷനിൽ നിന്നു ചാലപ്പുറത്തേക്ക് പ്രവേശനമില്ല.∙ ബോംബെ ഹോട്ടൽ ജംക്‌ഷനിൽ നിന്നു സെന്റ് ജോസഫ്സ് സ്കൂൾ ഭാഗത്തേക്ക് വൺവേ. കലോത്സവ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.∙ കോർട്ട് റോഡ് ജംക്‌ഷൻ നിന്നു ടഗോർ ഹാൾ ഭാഗത്തേക്ക് വൺവേ. (പ്രദേശവാസികൾക്കും കലോത്സവ വാഹനത്തിനും പ്രവേശനം)വേദിക്കടുത്ത് തന്നെ പാർക്കിങ് സൗകര്യം∙ ഗവ. ഗണപത് എച്ച്എസ്എസ്∙ അച്യുതൻ ഗേൾസ് സ്കൂൾ∙ ഗുജറാത്തി ഹാൾ∙ സെന്റ് ജോസഫ് ബോയ്സ് സ്കൂൾ∙ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ∙ സെന്റ് ആന്റണി എൽപി സ്കൂൾ



