LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

സ്നേഹസ്പർശം ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം 09 – ന്.

തിരുവമ്പാടി: നമ്മുടെ സമൂഹത്തിൽ പലവിധ അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ട സഹോദരങ്ങൾക്ക് പ്രതിഫലേഛയില്ലാതെ സഹായം ചെയ്തുവരുന്ന ആഗോള ജീവകാരുണ്യ സംഘടനയായ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി താമരശ്ശേരി സെൻട്രൽ കൗൺസിൽ തിരുവമ്പാടി ഹോളി ഫാമിലി കോൺഫറൻസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്നേഹസ്പർശം ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം O 9-ന് തിങ്കളാഴ്ച 4 – മണിക്ക് നടക്കും.
പുതിയ വസ്ത്രങ്ങളും ഉപയോഗ യോഗ്യമായ പഴയ വസ്ത്രങ്ങളും ഡ്രസ്സ് ബാങ്കിൽ ശേഖരിക്കും. എല്ലാ വിഭാഗം ജനങ്ങൾക്കും മുതിർന്നവർക്കും കുട്ടിക
ൾക്കുമുള്ള വസ്ത്രങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാവുന്നതാണ്. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി നടത്തുന്ന തിരുവമ്പാടിയിലെ സ്നേഹാലയം എന്ന സ്ഥാപനത്തിലാണ് ഡ്രസ്സ് ബാങ്ക് ആരംഭിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയാണ് ഡ്രസ്സ് ബാങ്കിന്റെ പ്രവർത്തന സമയം. വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഈ ഡ്രസ്സ് ബാങ്കിലേക്ക് വസ്ത്രങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. തിരുവമ്പാടി ഇടവകയിൽ ഈ സംഘടനയുടെ 5 കോൺഫറൻസുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. ഭവന നിർമ്മാണം, ചികിത്സാസഹായം , വിദ്യാഭ്യാസ സഹായം,ദത്തു കുടുംബ സംരക്ഷണം എന്നീ മേഖലകളിൽ സുമനസ്സുകളുടെ സംഭാവനയും സഹകരണവും കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.
നവംബർ 09 തിങ്കളാഴ്ച 4 മണിക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സ്നേഹസ്പർശം ഡ്രസ്സ് ബാങ്കിന്റെ വെഞ്ചരിപ്പ് കർമ്മവും ഉദ്ഘാടനവും നിർവ്വഹിക്കും.ആത്മീയ ഉപദേഷ്ടാവും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറാന വികാരിയുമായ ഫാദർ തോമസ് നാഗപറമ്പിൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. തിരുവമ്പാടി എം എൽ എ സി കെ കാസിം മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ,സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ഡോ. ഐസക്ക് പാറക്കുളങ്ങര, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് , മറ്റ് സമീപ പഞ്ചായത്ത് പ്രസിഡന്റുമാർ , ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ മുതലായവർ പങ്കെടുക്കും.
വിവരങ്ങൾക്ക് –
9446253703, 9495 611591,
9048475759

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com