
പുൽപ്പറമ്പ് : ചേന്നമംഗല്ലൂരിൽ നിന്നും വർഷങ്ങളോളം സർവീസ് നടത്തിയിരുന്ന രണ്ടു കെഎസ്ആർടിസി ബസ്സുകളുടെ സർവീസ് പുനഃസ്ഥാപിക്കണമെന്ന് യുണൈറ്റഡ് പുൽപ്പറമ്പ് ആവശ്യപ്പെട്ടു.
വർഷങ്ങളോളം സർവീസ് നടത്തിയിരുന്ന ഈ ബസ്സുകൾ റോഡുകളുടെ ശോചനീയാവസ്ഥ പറഞ്ഞാണ് നിർത്തിയിരുന്നത്. ഇപ്പോൾ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എത്തിയെങ്കിലും ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ല. ആയിരത്തിൽപ്പരം വിദ്യാർത്ഥികൾക്കും, മറ്റു യാത്രക്കാർക്കുംഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്.
സ്കൂൾ സമയങ്ങളിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത്.
റാഫി തച്ചമ്പറ്റയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, നാച്ചു, ബിജു അമ്പലത്തിങ്ങൽ, ഹംസ, മുജീബ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഹാരിസ് പുൽപറമ്പ് സ്വാഗതവും, ഷിജു നന്ദിയും പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും, ജനപ്രതിനിധി കൾക്കും നിവേദനം നൽകാനും തീരുമാനിച്ചു.



