KOODARANCHILOCAL NEWSNews

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി;2023-2024 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷൻ ആയി. വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ സ്വാഗതം ആശംസിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് തോമസ് മാവറ, കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ച് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ,റോസ്‌ലി ജോസ്, മെമ്പർമാരായ ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, എൽസമ്മ ജോർജ്,ജെറീന റോയ്, സീന ബിജു,ബിന്ദു ജയൻ,ബാബു മൂട്ടോളി,മോളി തോമസ്, സെക്രട്ടറി സുരേഷ് കുമാർ, ആസൂത്രണസമിതി അംഗം വി. എം മാത്യു,നിർവഹണ ഉദ്യോഗസ്ഥർ,ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com