
താമരശ്ശേരി : താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും, ചമൽ – എട്ടേക്ര ലഹരി വിരുദ്ധ സമിതിയും ചേർന്ന് ഏട്ടേക്ര പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി.കുഴികളിലായി സൂക്ഷിച്ച 500 ലിറ്റർ വാഷും,28.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
താമരശ്ശേരി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ സി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഗ്രേഡ് പി ഒ സുരേഷ് ബാബു, പി,സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു സി.ജി, രബിൻ ആ.ർ.ജി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.



