KERALA NEWSNews

16 കോടി രൂപയുടെ ഭാഗ്യശാലിയെ ഇന്നറിയാം?; ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം:16 കോടി ഒന്നാം സമ്മാനമുള്ള ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് ഇന്ന്. സമ്മാനത്തുക കൂട്ടിയെങ്കിലും ടിക്കറ്റ് വില്‍പന ഇത്തവണ കഴിഞ്ഞ ക്രിസ്മസ്–ന്യൂഇയര്‍ ബംപറിനെ അപേക്ഷിച്ച് കുറവായിരുന്നു. ഉയര്‍ന്ന ടിക്കറ്റ് വിലയാണ് വില്‍പന കുറയാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു

12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ്–ന്യൂഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോള്‍ ടിക്കറ്റ് വില 400 ആക്കി ഉയര്‍ത്തി. കഴിഞ്ഞ തവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ച് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളേ അച്ചടിച്ചുള്ളു. കുറഞ ടിക്കറ്റുകൾ ബാക്കിയായി.

അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇന്ന് വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കിഭവനിലാണ് നറുക്കെടുപ്പ്. ഒരുകോടി വച്ച് പത്തുപേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു ലക്ഷം വച്ച് 20 പേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിനൊപ്പം സമ്മര്‍ ബംപറിന്‍റെ ലോഞ്ചിങ്ങും ഇന്ന് നടക്കും. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മര്‍ ബംപര്‍ ടിക്കറ്റിന്‍റെ വില 250 രൂപയാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com