
ഗതാഗത നിരോധനം: ബാലുശ്ശേരി ∙ കുറുമ്പൊയിൽ – വയലട – തലയാട് റോഡിൽ കുറുമ്പൊയിൽ അങ്ങാടിയിൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം പൂർണമായി നിരോധിച്ചു
ജില്ലാ കോടതിയിൽ അദാലത്ത് ഫെബ്രുവരി 11ന്
കേഴിക്കോട് ∙ കേരള ലീഗൽ സർവീസസ് അതോറിറ്റി നേതൃത്വത്തിൽ ഫെബ്രുവരി 11ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷനൽ ലോക് അദാലത്തിനോടനുബന്ധിച്ച് ജില്ലാ കോടതിയിലും രാവിലെ 10ന് അദാലത്ത് നടത്തും. കോടതികളിൽ നിലവിലെ കേസുകളും പുതിയ പരാതികളും ലോക് അദാലത്തിൽ ഒത്തുതീർപ്പിനു പരിഗണിക്കും. കോടതികളിൽ നിലവിലെ കേസുകളും അദാലത്തിലേക്ക് റഫർ ചെയ്യാൻ കക്ഷികൾക്ക് ആവശ്യപ്പെടാം. വിവരങ്ങൾക്ക് ജില്ലാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടാം. കോഴിക്കോട് 0495 2996880, കൊയിലാണ്ടി 7012763430, വടകര 0496 2515251, ഡിഎൽഎസ്എ 0495 2365048
അധ്യാപക നിയമനംകോഴിക്കോട് ∙ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്‌സ് കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 9447787174.
ശാസ്ത്രമേള മുക്കം ∙ കളൻതോട് കെഎംസിടി എൻജിനീയറിങ് കോളജ് ഹയർസെക്കൻഡറി,ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്രമേള ന്യുക്ലിയർ 23 നടത്തുന്നു. 22 ന് ആണ് റജിസ്ട്രേഷൻ അവസാന ദിവസം. 31 ന് ആണ് ശാസ്ത്രമേള. വർക്കിങ് മോഡൽ,സ്റ്റിൽ മോഡൽ,പ്രൊജക്ട് അവതരണം എന്നി വിഭാഗങ്ങളിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് മത്സരമെന്ന് പ്രിൻസിപ്പൽ ഡോ.പി.വി.സാദിഖ്,കൺവീനർ ടി.അരുൺ എന്നിവർ പറഞ്ഞു. 9400 64 36 28
കൂടിക്കാഴ്ച നാളെ വടകര ∙ പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രത്തിൽ ഫാഷൻ ടെക്നോളജി സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് എസ്പി ഓഫിസിന് സമീപത്തെ സർവകലാശാല കേന്ദ്രത്തിൽ നടക്കും. www.pondiuni.edu.in
അധ്യാപക ഒഴിവ് വടകര ∙ പുതുപ്പണം ജെഎൻഎം ജിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗം ഗണിതം അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 11 ന് നടക്കും.
താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അദാലത്ത് വടകര ∙ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അദാലത്ത് ഫെബ്രുവരി 11ന് രാവിലെ 10 ന് നടക്കും. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും പരാതി നൽകാം. 30ന് അകം കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ ലഭിക്കണം. 9846737688.
മൂയി തായ് ചാംപ്യൻഷിപ് 21 മുതൽകോഴിക്കോട്∙ മൂയി തായ് സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ 21, 22 തീയതികളിൽ ഇൻഡോർ സ്റ്റേഡിയത്തിൽ മൂയി തായ് ചാംപ്യൻഷിപ് നടത്തുമെന്നു പ്രസിഡന്റ് ജോയ്സ് വർഗീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 പേർ പങ്കെടുക്കും



