LOCAL NEWSNews

നിയന്ത്രണം വിട്ട കാർ ബുള്ളറ്റിൽ ഇടിച്ച് മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മൂഴിക്കൽ ചെറുവറ്റ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റിൽ ഇടിച്ചതിനെ തുടർന്ന ബുള്ളറ്റ് ദൂരേക്ക് തെറിച്ച് പൂർണമായും തകർന്നു.

ഇന്ന് 12 മണിയോടെ ആയിരുന്നു അപകടം. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിൽ ചെയ്യുന്ന റിയാസിൻ്റെ കാറിൽ മറ്റു രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു.യാത്രക്കാർ പരുക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com