കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; വെസ്റ്റ് ഹിൽ ചുങ്കം മുതൽ വിവിധ ഭാഗങ്ങളിൽ വഴിതിരിച്ചുവിടും

കോഴിക്കോട്: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ പദയാത്ര നടക്കുന്നതിന്റെ ഭാഗമായി ഇന്ന് (05.11.2026) വൈകുന്നേരം 03.00 മണി മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ അത്യാവശ്യ യാത്രകൾ അതിനനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പ്രധാന സ്ഥലങ്ങൾ:
വെസ്റ്റ് ഹിൽ ചുങ്കം
കാരപ്പറമ്പ്
എരഞ്ഞിപ്പാലം
നടക്കാവ്
ക്രിസ്ത്യൻ കോളേജ്
വൈ.എം.സി.എ.
മാവൂർ റോഡ്
മാനാഞ്ചിറ
പാളയം
സ്റ്റേഡിയം ജംഗ്ഷൻ
രാജാജി ജംഗ്ഷൻ
(ഈ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതാണ്).
വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ:
ബസുകൾ: പരിപാടിയിൽ പങ്കെടുക്കേണ്ട ആളുകളുമായി വരുന്ന ബസുകൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആളുകളെ ഇറക്കിയ ശേഷം നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
ചെറിയ വാഹനങ്ങൾ: ചെറിയ വാഹനങ്ങൾ സരോവരം, എരഞ്ഞിപ്പാലം, പാവമണി റോഡ്, അരയിടത്തുപാലം ഭാഗങ്ങളിലെ ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യേണ്ടതാണ്.
അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി:
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി റോഡിൽ അനധികൃതമായി നിർത്തിയിട്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ ക്രെയ്ൻ ഉപയോഗിച്ച് മാറ്റുന്നതും നിയമനടധികൾ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി.



