തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം: ചെസ്സ്, രചനാ മത്സരങ്ങൾ നവംബർ 7-ന്.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ചെസ്സ്, വിവിധ രചന മത്സരങ്ങൾ നവംബർ 7-ന് തമ്പലമണ്ണ സൗപർണ്ണിക ക്ലബ്ബിൽ വെച്ച് നടക്കും. രാവിലെ 9 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും.
കഥാരചന, കവിതാരചന, ഉപന്യാസ രചന, വാട്ടർ കളറിംഗ്, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ രചന, പോസ്റ്റർ രചന, ചെസ്സ് തുടങ്ങിയ വിവിധയിനം മത്സരങ്ങളാണ് അന്നേദിവസം സംഘടിപ്പിച്ചിട്ടുള്ളത്. 15 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ബ്ലോക്ക് തല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കാനെത്തുന്നവർ വയസ്സ് തെളിയിക്കുന്നതിനായി ആധാർ കാർഡിന്റെ കോപ്പി നിർബന്ധമായും കൈയിൽ കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
9946632933
9495093570
വിശദവിവരങ്ങൾക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലുമായോ സൗപർണ്ണിക ക്ലബ്ബുമായോ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.



