LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു

തിരുവമ്പാടി:ടിഡിആർഎഫ് നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ജീവൻരക്ഷാ പരിശീലന പരിപാടി സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടിഡിആർഎഫ് തിരുവമ്പാടി യൂണിറ്റ്, പഞ്ചായത്ത്, പോലീസ്, കെഎസ്ഇബി, ആരോഗ്യ വകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, മുഹമ്മദ് മുണ്ട്രമ്പ, ടി.ആർ. സൈൻ, എസ്.ഐ. ഇ.കെ. രമ്യ, എ.ഐ. അജേഷ് തുടങ്ങിയവർ സംസാരിച്ച ഈ പരിശീലന ക്ലാസിന് ടിഡിആർഎഫ് ചീഫ് കോർഡിനേറ്റർ സിയാബ് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com