കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും ഇന്ന്

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൻ്റെ 47 മത് വാർഷികാഘോഷവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന കായികാധ്യാപകൻ ജോസ് ജോസഫ് ജി.ജെയ്ക്കുള്ള യാത്രയയപ്പു സമ്മേളനവും ഇന്ന് വൈകിട്ട് 5 മണിക്ക് താമരശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാ ജോസഫ് പാലക്കാട്ട് ഉദ്ഘാടനം ചെയ്യും.
മാനേജർ റവ ഫാ അഗസ്റ്റിൻ ആലുങ്കൽ ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, താമരശേരി DEO മനോഹരൻ കെ ജി, തുടങ്ങിയവർ പങ്കെടുക്കും..
തുടർന്ന് കുട്ടികളുടെ കലാ സന്ധ്യയും അരങ്ങേറും . കണ്ണോത്തിൻ്റെ ചരിത്രത്തിൽ പതിറ്റാണ്ടുകൾക്കു ശേഷം ഓപ്പൺ സ്റ്റേജിൽ നടത്തപ്പെടുന്ന, നാടിൻ്റെ ഉത്സവമായ വാർഷികാഘോഷത്തിനുള്ളള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ഹെഡ്മാസ്റ്റർ റോഷിൻ മാത്യു അറിയിച്ചു



