LOCAL NEWSTHIRUVAMBADY

തിരുവമ്പാടി അൽഫോൻസ കോളേജിൽ
ദേശീയ സെമിനാർ : വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യും

തിരുവമ്പാടി അൽഫോൻസ കോളേജിൽ ഫെബ്രുവരി 13 തിങ്കളാഴ്ച നടക്കുന്ന ദേശീയ ഏകദിന സെമിനാർ കാലിക്കറ്റ് സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന യോഗത്തിൽ താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിക്കുo. "കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസനയവും ഉന്നത വിദ്യാഭ്യാസവും " എന്ന വിഷയത്തെ ആസ്പദമാക്കി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് ,പ്രൊഫ. അമൃത് ജി കുമാർ (കേന്ദ്ര കേരള സർവ്വകലാശാല) ഡോ. റേജസ് ജോൺ (കോളേജ് ഓഫ് ദ

ടീച്ചർ എഡ്യൂക്കേഷൻ, കോഴിക്കോട് ) പ്രൊഫ.ലിംസീർ അലി (MES കോളേജ് പൊന്നാനി ) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജില്ലയിലെ പ്രമുഖ കോളേജുകളിൽ നിന്നും ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുമായി പ്രിൻസിപ്പൽമാരും അധ്യാപക പ്രതിനിധികളും ഗവേഷണ വിദ്യാത്ഥികളും സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിലും നാക് സർട്ടിഫിക്കറ്റ് സമർപ്പണത്തിലും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യഥിതി ആയിരിക്കും . താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനി അധ്യക്ഷത വഹിക്കുന്ന പ്രസ്തുത യോഗത്തിൽ വെച്ച്, കേരളത്തിലെ 400 ൽ അധികം സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ വെച്ച് ആദ്യമായി 3.23 CGPA സ്കോറോടെ നാകിന്റെ എ ഗ്രേഡ് കരസ്ഥമാക്കിയ അൽഫോൻസ കോളേജിന് സർട്ടിഫിക്കറ്റ് സമർപ്പിക്കും . തിരുവാമ്പാടി അൽഫോൻസ കോളേജും താമരശ്ശേരി രൂപത എഡ്യൂക്കേഷണൽ ട്രസ്റ്റും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com