
മൂന്നു വാർഡുകളിൽ സ്ഥാനാർത്ഥികൾ
തിരുവമ്പാടി: മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട വിമതർ തദ്ദേശ സ്വയംഭരണ തെരഞ്ഞെ ടുപ്പിൽ എൽഡിഎഫുമായി സഹകരിച്ച് മത്സരിക്കും. മുസ്ലിം ലീഗ് കൂട്ടായ്മ എന്ന പേരിലാണ് വിമതപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.പുല്ലൂരാംപാറയിലെ മുസ്ലിംലീഗ് കമ്മിറ്റി ഓഫീസിൽ വച്ച് ചേർന്ന യോഗത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനം നടന്നത്. തിരുവമ്പാടി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും വിമത നേതാവുമായ കെ.എ. അബ്ദുറഹിമാൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രാദേശിക തലത്തിൽ നിർണായക സ്വാധീനമുള്ള മൂന്ന് വാർഡുകളിലാണ് കൂട്ടായ്മ മത്സരിക്കുന്നത്.



