
അടിവാരം: ചുരം ബൈപാസ് റോഡിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ബൈപാസ് റോഡിലെ ട്രാൻസ്ഫോർമർ മുക്കിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാർ പരിക്ക് കൂടാതെ രക്ഷപ്പെട്ടു.
സമീപത്തെ വൈദ്യുത പോസ്റ്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാമനാട്ടുകര സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.



