LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം ഉപജില്ല കലോത്സവം: തിരുവമ്പാടിയിൽ പന്തൽ കാൽനാട്ടൽ കർമ്മം നിർവഹിച്ചു.

തിരുവമ്പാടി: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകുന്നു. നവംബർ 9, 10, 11 തീയതികളിൽ നടക്കുന്ന കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ് നിർവഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ, ജനറൽ കൺവീനർ വിപിൻ എം. സെബാസ്റ്റ്യൻ, മുക്കം എ.ഇ.ഒ ടി. ദീപ്തി, സജി തോമസ് പി., കൺവീനർ സുനിൽ പോൾ, ടി.പി. അബൂബക്കർ, നിസാം കാരശ്ശേരി, കെ.പി. ജാബിർ, നവാസ് കെ.വി., സാഹിർ പി.യു., നസീബ് യു., മോയിൻ കാവുങ്ങൽ, മുജീബ്റഹ്മാൻ പി.എം. തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com