LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടിയുടെ മലയോര പാതകൾക്ക് പുത്തനുണർവ്; നാലാംവളവ് – അടിവാരം – നൂറാംതോട് റോഡിന് 26 കോടി രൂപയുടെ CRIF സാങ്കേതികാനുമതി!.

തിരുവമ്പാടി:തിരുവമ്പാടിയുടെ മലയോര പാതകൾക്ക് പുത്തനുണർവ് നൽകി നാലാംവളവ് – അടിവാരം – നൂറാംതോട് റോഡിന്റെ നവീകരണത്തിനും വികസനത്തിനുമായി സെൻട്രൽ റോഡ് & ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (CRIF) ഉൾപ്പെടുത്തി 26 കോടി രൂപയുടെ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെയും തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന്റെയും ശക്തമായ ജനകീയ ഇടപെടലുകളുടെ ഫലമായി യാഥാർത്ഥ്യമായ ഈ പദ്ധതി, പ്രദേശത്തെ ദീർഘകാലത്തെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമേകും. തിരുവമ്പാടി മണ്ഡലത്തിലെ മലയോര മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം, കാർഷിക മേഖലകളുടെ സമഗ്ര വികസനത്തിനും വലിയ കരുത്തു പകരുന്നതാണ് വാക്കുകളിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് തെളിയിക്കുന്ന ഈ വികസന മുന്നേറ്റം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com