MUKKAMNewsUncategorized

മുക്കം നഗരസഭഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നാളെ

മുക്കം നഗരസഭ ഫ്രണ്ട് ഓഫീസ് കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റുകയാണ്. പ്രായമായവർ , ശാരീരിക വൈകല്യമുള്ളവർ എന്നു വേണ്ട എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും മുക്കം ബസ് സ്റ്റാന്റിനോടു ചേർന്ന് സജ്ജമാക്കിയ ഫ്രണ്ട് ഓഫീസിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമാകും. നഗരസഭയിലെ വിവിധ സെക്ഷനുകളിൽ കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും ഒരിടത്തു നിന്നു തന്നെ ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഇണവും ആകർഷണീയതയും.പരിഷ്കരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു 2022 ഫെബ്രുവരി 20 രാവിലെ 10 മണിക്ക ഉദ്ഘാടനം ചെയ്യും.

തിരുവമ്പാടി എം.എൽ. എ. ലിന്റോ ജോസഫ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. നഗരസഭാ ചെയർമാൻ പി.ടി.ബാബു അധ്യക്ഷതവഹിക്കും.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി സംഘടന നേതാക്കൾ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com