KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

SHRA TRADE WINGS ചായ സൽക്കാരം തുക കൈമാറി.

കൂടരഞ്ഞി: SMA (Spinal Muscular Atrophy) ബാധിതരായ കുട്ടികളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി ) SHRA TRADE WINGS കൂടരഞ്ഞി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ നാടിന് മാതൃകയാകുന്നു. കഴിഞ്ഞ ശനിയാഴ്ച കൂടരഞ്ഞി കുരിശുപള്ളിക്ക് സമീപം നടത്തിയ ചായസൽക്കാരം വഴിയും, കക്കാടംപൊയിൽ നിന്നും കൂടി സമാഹരിച്ച ഒരു ലക്ഷത്തി പതിനായിരം (110000) തുകയാണ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയിരിക്കുന്നത്.ചികിത്സാ സഹായത്തിന്റെ ഭാഗമായി ചായസൽക്കാരം വഴി 80000 രൂപയും, കക്കാടംപൊയിൽ നിന്ന് 30000 രൂപയുമാണ് ലഭിച്ചത്. ഏകദേശം അഞ്ച് മണിക്കുർ കൊണ്ടാണ് ഈ തുക പിരിഞ്ഞ് കിട്ടിയത് എന്നത് ശ്രദ്ധേയമാണ്. കഷ്ടതയനുഭവിക്കുന്ന കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി നാടൊന്നടങ്കം കൈകോർത്ത ഈ മഹായജ്ഞം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ചികിൽസ സഹായകമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അഷ്‌റഫ് കെ എം , വിജയൻ മണിയം പാറ, സജി ആനന്ദശേരി, ജോസഫ് ഫ്രാൻസീസ്, ലിജോ, ജുനൈസ്, അനീഷ് എന്നിവരും ചികിൽസ സഹായ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com