
കോടഞ്ചേരി: എസ് ബി ഐ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് സംയുക്ത ബാങ്കുകളുടെ ആഭിമുഖ്യത്തിൽ ആർബിഐയുടെ നിർദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാ ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ആർബിഐയുടെ നേതൃത്വത്തിൽ സുരക്ഷിത ഭാവിക്കായി എല്ലാവരും പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കുകൾ നടപ്പാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷ ഇൻഷൂറൻസുകളെക്കുറിച്ചും കെവൈസി പുതുക്കുന്നതിനുള്ള ക്യാമ്പും സംഘടിപ്പിച്ചു. സാമൂഹ്യ സുരക്ഷാ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. എസ് ബി ഐ റീജണൽ മാനേജർ രാജേഷ് എം യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ ,വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ,എസ് ബി ഐ ബ്രാഞ്ച് മാനേജർ വിനോദ് കുമാർ എ, എസ് ബി ഐ സോഷ്യൽ സെക്യൂരിറ്റി മാനേജർ ബാലൻ എ, ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് മാനേജർ ബിന്നി ജോൺ, സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റൻറ് മാനേജർ ശ്രീനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ ,വിൽസൺ തറപ്പേൽ ,റീന ബിജു എന്നിവർ സംസാരിച്ചു.ലീഡ് ബാങ്ക് പ്രതിനിധി അയോണ ജോർജ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.



