KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊളോക്കിയം സംഘടിപ്പിച്ചു.

കോടഞ്ചേരി : 2026ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന്റെ പശ്ചാത്തലത്തിൽ പ്രകാശജനിതകം എന്ന വിഷയത്തിൽ കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ കൊളോക്കിയം സംഘടിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ: പി കെ സുമോദൻ വിഷയാവതരണം നടത്തി. ചികിത്സ രംഗത്ത് വൻ മാറ്റങ്ങൾക്ക് ഈ കണ്ടുപിടുത്തം വഴിതെളിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ ഡോ: മഞ്ജുഷ കെ ടി അദ്ധ്യക്ഷത വഹിച്ചു. IQAC കോർഡിനേറ്റർ ഡോ: മോഹൻദാസ് ആശംസ നേർന്നു. കൊളോക്കിയം കോർഡിനേറ്റർ ഡോ: പി കെ ഷബീബ് സ്വാഗതവും ഡോ: സലീം നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com