LOCAL NEWS

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ നിർദ്ദേശം

കോഴിക്കോട്:മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട്  മാനസികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ജീവനക്കാരെ നിയോഗിച്ചതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വാച്ച്മാൻ , സെക്യൂരിറ്റി , കുക്ക്, അറ്റൻഡർ ഗ്രേഡ് രണ്ട് തസ്തികകളിലെ ഒഴിവുകളാണ് നികത്തിയത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍  കലക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ നിയമനം സംബന്ധിച്ച് ബന്ധപ്പെട്ടവർ ഇതുവരെ കൈകൊണ്ട നടപടികൾ അഭിനന്ദനാർഹമാണെന്നും  മന്ത്രി പറഞ്ഞു.  

രണ്ട് സെൻട്രികളെ വീതം പാസേജുകളിൽ നിയമിക്കുന്നതിന് നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. രോഗികൾക്ക് ആശുപത്രികളിൽ കൂട്ടിരിപ്പിനായി സന്നദ്ധ സേനാംഗങ്ങളുടെ സേവനം തേടുന്നതുമായി ബന്ധപ്പെട്ട് ജില്ലാ  കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ മറ്റ് നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന്  നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഫൈനല്‍ ഡി.പി.ആര്‍ മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കുന്നതിന് ഇംപ്ലീമെന്റ് ഏജന്‍സിയായ കിറ്റ്കോയോട്  ആവശ്യപ്പെടാനും, പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മാണത്തിനാവശ്യമായ തുക സി.എസ്. ആര്‍ ഫണ്ടിലൂടെ സ്വരൂപിക്കാനും മന്ത്രി നിർദ്ദേശിച്ചു. ഇതിന് തയ്യാറായ കമ്പനികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടറുടെയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും  സംയുക്ത നേതൃത്വത്തില്‍  പദ്ധതിക്ക്  രൂപം നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി. എന്‍ലിസ്റ്റ് ചെയ്ത   കമ്പനികളുടെ യോഗം ജില്ലയിലെ  മന്ത്രിമാരുടെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 15 നകം വിളിച്ചു ചേര്‍ക്കണം.     

നമ്മുടെ കോഴിക്കോട് പദ്ധതി ആപ്പ് മുഖാന്തിരം സന്നദ്ധ സേവകരുടെ റജിസ്ട്രേഷന്‍  നടപടികള്‍   സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുൻ എം.എൽ എ മാരായ എ. പ്രദീപ് കുമാർ, വി കെ.സി മമ്മദ് കോയ,ജില്ല മെഡിക്കല്‍ ഓഫീസര്‍ ഇൻ ചാർജ് ഡോ. എം.പിയൂഷ്,  കുതിരവട്ടം ജി എം എച്ച് സി സൂപ്രണ്ട് ഇ ചാർജ് ഡോ. പി.സി. അരവിന്ദാക്ഷൻ, എം സി എച്ച് കോഴിക്കോട് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രഞ്ജിനി.കെ,  എൻ എച്ച് എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ, പി. ഡബ്ലിയു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബില്‍ഡിംഗ്സ് വിനോദ് കുമാര്‍ കെ.പി, പി ഡബ്ലിയു ഡി അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എൻ. ശ്രീജിത്ത്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com