
പുല്ലൂരാംപാറ:മാതൃഭാഷയുടെ മഹത്വവും പ്രാധാന്യവും വിദ്യാർത്ഥി മനസ്സുകളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
സ്കൂൾ ലീഡർ ലിയോൺ ബൈജു മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥി പ്രതിനിധി ജെന്ന അഗസ്റ്റിൻ സന്ദേശം നൽകി. മാതൃഭാഷദിനാചരണ ചരിത്ര വിവരണം , പുസ്തക പരിചയം , പ്രസംഗ മൽസരം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. അധ്യാപകരായ ഷെറിൻ ബേബി , ഡിൽന ജെ. മരിയ , അഖില ബെന്നി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.



