LOCAL NEWSMUKKAM

ജനകീയ പ്രതിരോധ ജാഥയ്ക്ക് മുക്കത്ത് സ്വീകരണം നൽകി

മുക്കം: കേന്ദ്ര നയങ്ങൾക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക്
മുക്കത്ത് സ്വീകരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണമാണ് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുക്കത്ത് നടന്നത്.

വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി എത്തിയ ജാഥയെ ജില്ലാ അതിർത്തിയായ അടിവാരത്ത് നേതാക്കൾ സ്വീകരിച്ചു. തുടർന്ന് മുക്കം അഭിലാഷ് ജങ്ഷനിൽനിന്ന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും വൊളന്റിയർമാരുടെയും അകമ്പടിയോടെ ജാഥാലീഡറെ തുറന്ന വാഹനത്തിൽ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com