
തിരുവമ്പാടി മണ്ഡലത്തിലെ അടിവാരം നൂറാംതോട് റോഡിൽ കലുങ്ക് പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം ഫിബ്രവരി 27 മുതൽ നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
അടിവാരത്തു നിന്നും നൂറാം തോടിലേക്ക് പോകുന്ന വാഹനങ്ങൾ കൈതപൊയിൽ നോളജ് സിറ്റി -പാലക്കൽ സ്കൂൾ റോഡ് വഴിയും നൂറാം തോട് നിന്നും അടിവാരത്തേക്ക് പോകുന്ന വാഹനങ്ങൾ തുഷാരഗിരി റോഡ് ചിപ്പിലിത്തോട് വഴിയും പോകണം.



