
കോടഞ്ചേരി:മർകസ് നോളജ് സിറ്റിയിലേക്ക് കെഎസ്ആർടിസി പെരിന്തൽമണ്ണയിൽ നിന്നും പയ്യന്നൂരിൽ നിന്നും ബസ് സർവീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച ബസ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു.
പെരിന്തൽമണ്ണയിൽ നിന്നു മഞ്ചേരി, അരീക്കോട്, മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, നോളജ് സിറ്റി റൂട്ടിലാണ് സർവീസ് നടത്തുക. പെരിന്തൽമണ്ണയിൽ നിന്നു രാവിലെ 6.30ന് പുറപ്പെട്ട് 9.10ന് നോളജ് സിറ്റിയിൽ എത്തിച്ചേരും. രാവിലെ 10.45ന് മർകസ് നോളജ് സിറ്റിയിൽ നിന്നും ആരംഭിക്കുന്ന ആരംഭിക്കുന്ന സർവീസ് അരീക്കോട് അവസാനിക്കും.12.30ന് അരീക്കോട് നിന്നും പുറപ്പെട്ട് 1.45ന് നോളജ് സിറ്റിയിൽ എത്തും.
2.15ന് നോളജ് സിറ്റിയിൽ നിന്നും ആരംഭിക്കുന്ന സർവീസ് വൈകിട്ട് 4.45ന് പെരിന്തൽമണ്ണയിൽ എത്തിച്ചേരും. പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന സർവീസ് തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, താമരശ്ശേരി, നോളജ് സിറ്റി റൂട്ടിലാണ് സർവീസ് നടത്തുക. പയ്യന്നൂരിൽ നിന്നു രാവിലെ 6.45ന് പുറപ്പെട്ട് 11.30ന് നോളജ് സിറ്റിയിൽ എത്തും. ഉച്ചകഴിഞ്ഞ് 2.30ന് നോളജ് സിറ്റിയിൽ നിന്നു പുറപ്പെട്ട് രാത്രി 7.15ന് പയ്യന്നൂരിൽ എത്തിച്ചേരും. സർവീസുകളുടെ ഉദ്ഘാടന ചടങ്ങിൽ ഡോ.എ.പി.അബ്ദുൽ ഹക്കീം അസ്ഹരി, കരീം ഹാജി, നേമം സിദ്ധിഖ് സഖാഫി, സൈഫുദ്ധീൻ ഹാജി, യൂസഫ് ഹൈദർ പന്നൂർ എന്നിവർ പങ്കെടുത്തു



