LOCAL NEWSMUKKAMNews

കെ.വി.വി.എസ് യൂത്ത് വിംഗ് മുക്കം യൂണിറ്റ് സംഘടിപ്പിക്കുന്ന വടംവലി മത്സരം ഇന്ന് വൈകിട്ട്

മുക്കത്തെ വടംവലി മത്സരത്തിൻ്റെ ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാന പാതയ്ക്കരികിൽ തയ്യാറാക്കിയ പ്രത്യേക മൈതാനത്ത് ജില്ലയിലെ പ്രമുഖ വടംവലി ടീമുകളെ ഉൾക്കൊള്ളിച്ചാണ് മത്സരം.16 ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.കെ.വി.വി.ഇ.എസ്, മുക്കം യൂത്ത് വിംഗിൻ്റെ സംഘാടനത്തിലാണ് ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നത്. മത്സരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.വൈകീട്ട് 6 മണിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ.തോമസ് വടംവലി മത്സരം ഉദ്ഘാടനം ചെയ്യും. മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു വിശിഷ്ടാതിഥിയായി പങ്കെടുക്കും.യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് സലീം രാമനാട്ടുകര, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.സമ്മാനക്കൂപ്പണും ഏർപ്പെടുത്തിയിട്ടുണ്ട്..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com