
തിരുവമ്പാടി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടാൻ വേണ്ടി നിർത്തി വച്ചിരുന്ന അഗസ്ത്യൻ മുഴി- കൈതപ്പൊയിൽ റോഡ് പണി പുനരാരംഭിച്ചു.സിലോൺ കടവ് പാലം മുതൽ തമ്പലമണ്ണ വരെയുള്ള രണ്ടു കിലോമീറ്റർ ടാറിംഗ് പണിയാണ് ഇപ്പോൾ നടക്കുന്നത്. ജൽ ജീവൻ മിഷന്റെ പൈപ്പ് മാർച്ച് അഞ്ചിന് മുമ്പ് സ്ഥാപിക്കണമെന്ന് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നതാണ്.എന്നാൽ ഇപ്പോൾ പൈപ്പിടൽ നടപടികൾ ആരംഭിക്കാതെ തന്നെയാണ് ടാറിംഗ് ആരംഭിച്ചിരിക്കുന്നത്.അഞ്ചര മീറ്റർ വീതിയിലാണ് ടാറിംഗ് എന്നാണ് അറിയുന്നത്. ബാക്കി പൂട്ടുകട്ടകൾ നിരത്തും. പദ്ധതി ഡിപിആറിൽ പറഞ്ഞിരിക്കുന്ന ഏഴ് മീറ്റർ ടാറിംഗിനു വേണ്ടിയാണ് ജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയത്. എന്നാൽ ഈ റോഡിൽ ചില ഭാഗത്ത് ഏഴ് മീറ്റർ ടാറിംഗും ചില ഭാഗത്ത് 5.5 മീറ്റർ ടാറിംഗും എന്നതാണ് സ്ഥിതി



