
മുക്കം:പാചക വാതക വില വർദ്ധനവിനെതിരെ എസ് സി ക്ഷേമസമിതി തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ മുക്കത്ത് സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറിസി.എൻ വിശ്വൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡണ്ട് പി.ടി.ബാബു അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയാ സെകട്ടറി വി.കെ.വിനോദ് ഉൽഘാടനം ചെയ്തു. ഓ കെ സാമി, ടി.സുനീഷ്, അഖിലേഷ്, കെ.പി.കുഞ്ഞൻ, ഒ.സുബീഷ്,എന്നിവർ സംസാരിച്ചു.


