കരിങ്കുറ്റി-കുളിരാമുട്ടി റോഡ് പണിക്ക് കാലതാമസം:എൽ ജെ ഡി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി എൽ ജെ ഡി മേഖല കമ്മിറ്റിയുടെയും, പ്രദേശ വാസികളുടെയും നേതൃത്വത്തിൽ കരിങ്കുറ്റി-കുളിരാമുട്ടി റോഡ് നവീകരണ പ്രവൃത്തിയിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അലംഭാവം മൂലം റോഡ് പണിക്ക് കാലതാമസം നേരിടുന്നതിനെതിരെ “ജനകീയ പ്രതിഷേധം” കരിങ്കുറ്റിയിൽ നടത്തി. ഏകദേശം രണ്ട് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിൻ്റെ നവീകരണ പ്രവൃത്തി മാസങ്ങളായിട്ടും ഇതുവരെ എങ്ങുമെത്താത്ത അവസ്ഥയാണ്. പലയിടത്തും റോഡ് വെട്ടിപ്പൊളിച്ചിരിക്കുന്നതിനാൽ സമീപവാവികൾക്ക് പൊടിശല്യം രൂക്ഷമാവുകയും, കുടിവെള്ളം പോലും മലിനമാവുകയും ചെയ്യുകയാണെന്ന് സമീപ വാസികൾ പരാതിപെട്ടപ്പോഴാണ് എൽ ജെ ഡി മേഖല കമ്മിറ്റി സൂചന സമരമെന്ന നിലയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയത്. ഉദ്യോഗസ്ഥരും,കരാറുകാരനും ഇനിയും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ PWD ഓഫീസിന് മുൻപിൽ പിക്കറ്റിങ്ങടക്കം സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് എൽ ജെ ഡി അറിയിച്ചു..
ബിജു മുണ്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണസമരം ദേശീയ സമിതിയംഗം പി എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ധർണയിൽ ജിമ്മി ജോസ് പൈമ്പിള്ളിൽ, വിൽസൺ പുല്ലുവേലിൽ, ജോസ് മാവറ, പി അബ്ദുറഹിമാൻ മാസ്റ്റർ, എം ടി സൈമൺ മാസ്റ്റർ,മുഹമ്മദ്കുട്ടി പുളിക്കൽ, ഹമീദ് ആറ്റുപുറം,ജോർജ് വർഗീസ്, അഹമ്മദ് കുട്ടി അടുക്കത്തിൽ,ജോളി പൈക്കാട്ട്,അലക്സ് പുതുപിള്ളിൽ ,ജിൻസ് അഗസ്റ്റ്യൻ, മാത്യു വർഗീസ്, ജോർജ് പാലമുറിയിൽ ,പ്രിൻസ് കാര്യപുറം, സിൽവിൻ പുതുപിള്ളിൽ എന്നിവർ നേതൃത്വം നൽകി .ജോളി പൊന്നംവരിക്കയിൽ സ്വാഗതവും സന്തോഷ് വർഗീസ് കിഴക്കെകര നന്ദിയും പറഞ്ഞു.



