KOODARANCHILOCAL NEWS

കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാലിന്റെ വിപണനോൽഘാടനം നിർവഹിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൂടരഞ്ഞി മിൽക്ക് പായ്ക്കറ്റ് പാലിന്റെ വിപണന ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് അലക്സ് പുതുപ്പിള്ളിയിൽ അധ്യക്ഷനായ ചടങ്ങിൽ കൊടുവള്ളി ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ് മുഖ്യാതിഥിയായി.

കുടഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി എം തോമസ് മാസ്റ്റർ, കോപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് വർഗീസ് മങ്കര, സംഘം ഡയറക്ടർമാരായ ജിനേഷ് തെക്കനാട്ട്, ഷിന്റോ നിരപ്പേൽ തുടങ്ങിയവർ സംസാരിച്ചു. സംഘത്തിന്റെ തന്നെ സംരംഭമായ സഹകരണ ഫീഡ്‌സിൽ വച്ച് നടന്ന പരിപാടിക്ക് പ്രിൻസ് കാര്യപ്പുറം, ബിൻസി,ലിഷ ഷാജു, അജീഷ് കരിയാത്തും കുഴി, സജിനി വാസു,ഫ്രഡി നെച്ചിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com