AGRICULTURALLOCAL NEWS
പൊറ്റശേരിയിൽ ഇറാനി തണ്ണിമത്തൻ വിളവെടുത്തു

മുക്കം:നഗരസഭയിലെ പൊറ്റശേരിയിലെ യുവകർഷകൻ കണ്ണങ്ങര മുജീബ് കൃഷിയിറക്കിയ ഇറാനി തണ്ണിമത്തന് മികച്ച വിളവ് ലഭിച്ചു. പൂർണമായി ജൈവരീതിയിലാണ് കൃഷിയിറക്കിയത്. റംസാൻ കാലമായതോടെ തണ്ണിമത്തന് ആവശ്യക്കാരേറെയാണെന്ന് മുജീബ് പറഞ്ഞു.
മുക്കം കൃഷി ഓഫീസർ ടിൻസി ടോം വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കൗൺസിലർ എം മധു അധ്യക്ഷനായി. കൗൺസിലർ റംല ഗഫൂർ സ്വാഗതം പറഞ്ഞു. കൗൺസിലർ ഗഫൂർ ബന്ന ചേന്നമംഗല്ലൂരിന് തണ്ണിമത്തൻ നൽകി ആദ്യ വില്പന നിർവഹിച്ചു. തുടർന്ന് മുഴുവൻ തണ്ണിമത്തനും വയലിൽനിന്നുതന്നെ വിറ്റുപോയി. കൂട്ടത്തിൽ നിർധനരായ പത്ത് കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റും നൽകി.



