LOCAL NEWS
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും മുന്നററിയിപ്പ്

കൊടിയത്തൂർ:വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യ രോഗങ്ങളായ മഞ്ഞപിത്തം, വയറിളക്കം, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യവുമാണ്. ഇവ മരണത്തിന് വരെ കാരണമായേക്കാം.
ആയതിനാൽ റമദാൻ സ്പെഷ്യൽ ദം സോഡ,മസാല സോഡ അടക്കമുള്ള പാനീയങ്ങൾ , ശരീരത്തിന് ഹാനികരമാകുന്ന ഉപ്പിലിട്ടത് തുടങ്ങിയവ വില്പന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിച്ചിരിക്കുന്നു.

അത്തരം പാനീയങ്ങൾവില്പന നടത്തുവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ചുമത്തുന്നതടക്കം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് / സെക്രട്ടറി അറിയിച്ചതായി ചെറുവാടി ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു



