
മുക്കം:കൊയിലാണ്ടി എടവണ്ണ ദേശീയപാതയിൽ മുക്കത്തിന് സമീപം എരഞ്ഞിമാവ് കുളങ്ങര ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ അരീക്കോടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അരീക്കോട് ഉഗ്രപുരം സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്.മുക്കം ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ഒരു ഓട്ടോറിക്ഷയെ വെട്ടിച്ചു എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.



